sma
ജ്യോതിക

കണ്ണൂർ: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പത്ത് വയസുകാരിക്ക് സുമനസ്സുകളുടെ സഹായം തേടി നാട്ടുകാർ. ചെറുതാഴം പുത്തൂരിലെ കെ. ജയകൃഷ്ണൻ -അജിഷ ദമ്പതികളുടെ ഏകമകൾ ജ്യോതികയാണ് ചികിത്സയിൽ കഴിയുന്നത്. ഒൻപത് വർഷമായി ചികിത്സയിലാണ്. ഫലപ്രദമായ ചികിത്സ ലഭ്യമല്ലാതിരുന്നതിനാൽ സ്ഥിതി വഷളാവുകയായിരുന്നു.

അനുയോജ്യമായ ചികിത്സയുണ്ടെന്നും 15 വർഷം തുടർചികിത്സ നടത്തിയാൽ ഭേദമാകുമെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്. ഇതിന് പ്രതിവർഷം 70 ലക്ഷമാണ് ചെലവ്. ആകെ പത്ത് കോടിയോളം ചെലവ് വരും. നിർദ്ധന കുടുംബത്തിന് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്. കുടുംബത്തെ സഹായിക്കാൻ എം.എൽ.എ എം.വിജിൻ, പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ എന്നിവരുടെ നേതൃത്വത്തിൽ സഹായ കമ്മിറ്റി രൂപീകരിച്ചു. സഹായമെത്തിക്കാൻ അക്കൗണ്ട് നമ്പർ 40423101060063, ഐ.എഫ്.എസ്.സി കോഡ് KLGB0040423, കേരള ഗ്രാമീൺ ബാങ്ക്, ചെറുതാഴം ശാഖ, പി.ഒ പിലാത്തറ. ഗൂഗിൾ പേ നമ്പർ: 9048062979.