മാതമംഗലം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഓൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ മാതമംഗലം യൂണിറ്റ് കാരുണ്യസ്പർശവുമായി പേരൂൽ അഞ്ജലി സാന്ത്വന കേന്ദ്രത്തിലെത്തി.
കൊവിഡ് പ്രതിസന്ധികൾക്കിടയിലും വേറിട്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന എ.കെ.പി.എ മാതമംഗലം യൂണിറ്റ് സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഭക്ഷ്യക്കിറ്റ് നൽകി. കൊവിഡ് പ്രോട്ടോകാൾ പാലിച്ച് നടന്ന ചടങ്ങിൽ ജില്ലാ സ്വാശ്രയ സംഘം ചെയർമാൻ പി.വി. വിനോദ് കിറ്റ് കൈമാറി. മേഖല വൈസ് പ്രസിഡന്റ് സി. വിനോദ്, മേഖലാ ജോയിന്റ് സെക്രട്ടറി സുഭാഷ്, യൂണിറ്റ് പ്രസിഡന്റ് ഷനോജ് മേലേടത്ത്, സെക്രട്ടറി നിതീഷ് കല്ലിങ്കൽ, ട്രഷറർ ടി.എം. ജിൻസ് തുടങ്ങിയവർ പങ്കെടുത്തു.