കണ്ണൂർ: 28 വർഷക്കാലമായി പുതുക്കാത്ത ബാങ്ക് പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഡോ. വി ശിവദാസൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. പ്രഭാകരൻ, എം കെ ബാലകൃഷ്ണൻ,പി.വി പവിത്രൻ, ടി.ആർ രാജൻ, ബിഗേഷ് ഉണ്ണിയൻ, കെ.ടി ബാബു, സി.പി നരേന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ. പ്രകാശൻ (പ്രസിഡന്റ്), സി.സി പ്രേമരാജ്, കെ.വി രവീന്ദ്രൻ (വൈസ് പ്രസിഡന്റ്), എം.എൻ അനിൽകുമാർ (സെക്രട്ടറി), എം. ഭാസ്‌കരൻ, പി.ടി വസന്ത് (ജോയിന്റ് സെക്രട്ടറി), പി.വി ലക്ഷ്മണൻ (ട്രഷറർ).