കാഞ്ഞങ്ങാട്: 'ഗാന്ധി തന്നെ മാർഗ്ഗം' ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കാസർകോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്തോപ്പ് മൈതാനിയിൽ നടത്തിയ മഹാത്‌മാ സ്മൃതി സംഗമം സംഗീതജ്ഞൻ ബെള്ളിക്കോത്ത് വിഷ്ണു ഭട്ടും സംഘവും അവതരിപ്പിച്ച ദേശഭക്തി ഗാനാലാപനത്തോടെ ആരംഭിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ പി.കെ. ഫൈസലിന്റെ അദ്ധ്യക്ഷതയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്‌ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ കെ.വി.നാരായണനെ ചടങ്ങിൽ ആദരിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ സി. ബാലകൃഷ്ണൻ പെരിയ, എം. അസിനാർ, മുൻ ഡി.സി.സി പ്രസിഡന്റുമാരായ കെ.പി. കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, കെ.പി.സി.സി മെമ്പർമാരായ പി.എ. അഷ്റഫലി, കെ.വി. ഗംഗാധരൻ, ഡി.സി.സി ഭാരവാഹികളായ പി.ജി. ദേവ്, വി.ആർ. വിദ്യാസാഗർ, എം.സി പ്രഭാകരൻ, വിനോദ്കുമാർ പള്ളയിൽവീട്, കരുൺ താപ്പ, സി.വി. ജെയിംസ്, ഗീതാ കൃഷ്ണൻ, സോമശേഖര, സുന്ദര ആരിക്കാടി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ, മഹിളാ നേതാവ് മീനാക്ഷി ബാലകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ഡി.വി. ബാലകൃഷ്ണൻ, മഡിയൻ ഉണ്ണിക്കൃഷ്ണൻ, പി. കുഞ്ഞിക്കണ്ണൻ, എം. ബലറാം നമ്പ്യാർ, യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം മുൻ പ്രസിഡന്റ് സാജിദ് മൗവ്വൽ സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. സുരേഷ് സ്വാഗതം പറഞ്ഞു. കാസർകോട് ജില്ലയുടെ ചരിത്രത്തിൽ ആദ്യമായി 40 ഓളം കേന്ദ്രങ്ങളിൽ ഗാന്ധി അനുസ്മരണ പരിപാടികളും മണ്ഡലം തലങ്ങളിൽ ഗാന്ധി സ്‌മൃതി യാത്രകളും നടന്നതായി ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ പറഞ്ഞു. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്നതിനാൽ ഈസ്റ്റ് എളേരി പഞ്ചായത്തിനെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയിരുന്നതായും പി.കെ ഫൈസൽ പറഞ്ഞു.