മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 41.18 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മലപ്പുറം തയ്യിലക്കടവ് സ്വദേശി പൂനാടൻ ജയരാജനിൽ നിന്നാണ് 872 ഗ്രാം സ്വർണം പിടിച്ചത്. ദുബായിൽ നിന്ന് ഗോ ഫസ്റ്റ് വിമാനത്തിലാണ് ഇയാൾ എത്തിയത്. മിശ്രിത രൂപത്തിലുള്ള സ്വർണം ഹാൻഡ് ബാഗിനുള്ളിൽ കവറിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. കസ്റ്റംസ് അസി. കമ്മീഷണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, കെ.പി. സേതുമാധവൻ, ജ്യോതിലക്ഷ്മി, ഇൻസ്‌പെക്ടർമാരായ കൂവൻ പ്രകാശൻ, ദീപക്, ജുബർഖാൻ, സന്ദീപ് കുമാർ, രാംലാൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.