പാനൂർ: പൊയിലൂർ വെങ്ങാത്തോട് റോഡിലെ മണാട്ടി ഓവുപാലം തകർന്നു ഗതാഗതം തടസ്സപ്പെട്ടു. ഭാരമേറിയ കരിങ്കല്ലുമായി ലോറി കടന്നുപോകവെയാണ് പാലം തകർന്നത്. പരിമിതമായ വീതി മാത്രമുള്ള റോഡിലൂടെ അമിത ഭാരം കയറ്റിയ ലോറികൾ പോയാൽ റോഡ് തകരുമെന്നും ഈ റോഡിലുള്ള
ഓവുപാലങ്ങളെല്ലാം ബലക്ഷയം സംഭവിച്ചതാണെന്നും വാർഡു മെമ്പറും നാട്ടുകാരും തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ പരാതി നല്കിയെങ്കിലും യാതൊരു നടപടിയുണ്ടായില്ലെന്ന് പരാതിക്കാർ പറഞ്ഞു.