മടിക്കൈ: സി.പി.എം ജില്ലാ സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ജനുവരി 21, 22, 23 തീയതികളിൽ മടിക്കൈ അമ്പലത്തുകരയിലാണ് സമ്മേളനം. അമ്പലത്തുകരയിലെ മടിക്കൈ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി സതീഷ്ചന്ദ്രൻ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടേറിയറ്റംഗങ്ങളായ കെ.വി കുഞ്ഞിരാമൻ, പി. ജനാർദ്ദനൻ, ജില്ല കമ്മിറ്റിയംഗങ്ങളായ സി. പ്രഭാകരൻ, ടി.വി ഗോവിന്ദൻ, ടി.കെ രവി, പി. ബേബി, സി.ജെ സജിത്ത്, ഏരിയ സെക്രട്ടറി എം. രാജൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി. കരുണാകരൻ, എം.വി ബാലകൃഷ്ണൻ, എം.എൽ.എമാരായ സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാലൻ (രക്ഷാധികാരികൾ). കെ.പി സതീഷ്ചന്ദ്രൻ (ചെയർമാൻ), വി.കെ രാജൻ, പി. ബേബി, ടി.കെ രവി, എം ലക്ഷ്മി, ടി.വി ശാന്ത, എസ്. പ്രീത (വൈസ് ചെയർമാൻ), സി. പ്രഭാകരൻ (ജനറൽ കൺവീനർ), എം. രാജൻ, കരുവക്കാൻ ദാമോദരൻ, വി. പ്രകാശൻ, ശശീന്ദ്രൻ മടിക്കൈ, മടത്തിനാട്ട് രാജൻ, കെ. നാരായണൻ (കൺവീനർ).