ഇരിട്ടി: പാലപ്പുഴയിൽ നിരന്തരമുണ്ടാകുന്ന കാട്ടാനകളുടേയും കാട്ടുമൃഗങ്ങളുടേയും ശല്യത്തിന് പരിഹാരം കാണുന്നതിനായി മേഖലയിലെ കർഷകരെ ഉൾപ്പെടുത്തി നാട്ടുകാർ കർഷക കൂട്ടായ്മ രൂപീകരിച്ചു. കർഷകരുടെ സഹകരണത്തോടെ കാട്ടാനകളുടെ ശല്യം രൂക്ഷമായ പാലപ്പുഴ ഭാഗത്ത് പ്രതിരോധം എന്ന നിലയിൽ സൗരോർജ തൂക്ക് വേലി സ്ഥാപിക്കാൻ വേണ്ട കാര്യങ്ങൾ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ കെ.പി. മുഹമ്മദ് അലി ഹാജി അദ്ധ്യക്ഷത വഹിച്ചു. ആർ.പി. പത്മനാഭൻ, കെ.എൻ. ശങ്കരൻ, എൻ.വി. ഗിരീഷ്, കെ. ജനാർദ്ദനൻ, അബ്ദുൾഖാദർ മൗലവി, സുജേഷ് പുലിമുണ്ട, വി.കെ. കുഞ്ഞിരാമൻ, ഹാഷിം എന്നിവർ സംസാരിച്ചു. ആർ.പി. പത്മനാഭൻ, കെ.പി. മുഹമ്മദലി ഹാജി (രക്ഷാധികാരിമാർ ), കെ.എൻ. ശങ്കരൻ (ചെയർമാൻ), കെ. ജനാർദ്ദനൻ (കൺവീനർ).