kolavayal
കൊളവയൽ കനിവ് പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച സെമിനാറും വിദ്യാഭ്യാസ അവാർഡ് ദാനവും ഡിവൈ.എസ്.പി. ഡോ: വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കൊളവയൽ കനിവ് പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച സൈബർ ക്രൈം, ലഹരി വിരുദ്ധ സെമിനാറും പി.പി. കുഞ്ഞബ്ദുള്ള മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് ദാനവും കൊളവയൽ ദാറുൽ ഉലും മദ്രസയിൽ ഡിവൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാലക്കി അബ്ദുൾ റഹിമാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, മദ്രസ പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെയും പ്രൊഫഷണൽ കോഴ്‌സുകളിൽ ഉന്നത വിജയം നേടിയ കനിവിന്റെ മെമ്പർമാരുടെ മക്കളെയും മെഡിക്കൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. രാഹുൽ രാജീവിനെയും അനുമോദിച്ചു.

പൊലീസ് ഓഫീസർ ശ്രീനാഥ് ക്ലാസിന് നേതൃത്വം നൽകി. സുറൂർ മൊയ്തുഹാജി, ബി.എം മുഹമ്മദ് കുഞ്ഞി, കെ.പി. ഹനീഫ, ബി. മുഹമ്മദ് കുഞ്ഞി സംസാരിച്ചു.