.കാഞ്ഞങ്ങാട്: പുതിയകോട്ട മാരിയമ്മ ക്ഷേത്രത്തിൽ ഇന്ന് വൈകീട്ട് 5-ന് നടക്കുന്ന കുലകൊത്തൽ ചടങ്ങോടെ നവരാത്രി ഉത്സവത്തിനു തുടക്കമാവും. തുടർന്ന് കൊടിയേറ്റം നടക്കും. എല്ലാദിവസവും രാവിലെ 5.30-ന് നടതുറക്കും. 8-ന് ഉഷ:പൂജ, 12ന് ഉച്ചപൂജ കഴിഞ്ഞ് നടയടക്കും.വൈകീട്ട് 6.30-ന് ദീപാരാധന, 8-ന് രാത്രിപൂജയോടെ നടയടക്കും. ദീപാരാധന സമയത്ത് വിശേഷ അലങ്കാരപൂജ നടക്കും. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വിദ്യാരംഭം, പുസ്തകപൂജ, വാഹനപൂജ എന്നിവയുമുണ്ടാകും. 15-ന് വിജയദശമി നാളിൽ നടക്കുന്ന ശ്രീഭൂതബലി, ഗ്രാമബലി ചടങ്ങുകളോടെ നവരാത്രി ഉത്സവത്തിനു കൊടിയിറങ്ങും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നവരാത്രി ആഘോഷം നടത്തുകയെന്ന് ക്ഷേത്ര എക്‌സി.ഓഫീസർ എം.ടി.രാമനാഥ ഷെട്ടി അറിയിച്ചു.