photo

പഴയങ്ങാടി:പയ്യന്നൂർ എടാട്ട് ദേശീയപാതയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ സ്വകാര്യ ബസ്സിടിച്ച് മരിച്ച പുതിയങ്ങാടി മൊട്ടാമ്പ്രം സ്വദേശി അച്ചുമാന്റകത്ത് ഷെരീഫിന്റെ മൃതദേഹം പുതിയങ്ങാടി തലക്കലെപള്ളി ഖബർസ്ഥാനിൽ ഇന്നലെ വൈകിട്ടോടെ ഖബറടക്കി.അതെ സമയം കൂടെ സഞ്ചരിച്ച കൊച്ചനുജന്റെ മരണവാർത്ത അറിയാതെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് ജേഷ്ഠൻ മൻസൂർ.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മൊട്ടാമ്പ്രത്തെ വീട്ടിൽ എത്തിയപ്പോൾ നിരവധി പേരാണ് ആദരാഞ്ജലിയർപ്പിക്കാനെത്തിയത്. പ്രസവചികിത്സയ്ക്കായി പയ്യന്നൂരിലെ ആശുപത്രിയിൽ കഴിയുന്ന മൻസൂറിന്റെ മകളെ കണ്ട് തിരിച്ചുവരുന്നതിനിടെയാണ് ഷെരീഫ് അപകടത്തിൽപെട്ടത്.യു എ യിലെ അൽഐനിൽ ജോലി ചെയ്യുന്ന ഷെരീഫ് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.