madhu
മധുവും കുടുംബവും

കാഞ്ഞങ്ങാട്: കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അടമ്പിലെ മധു കനിവുതേടുന്നു. കൂലിപ്പണിയിൽ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടാണ് ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്.
വാടകയിൽ ഇടയ്ക്കിടെ വീഴ്ചവരുത്തിയതിനാൽ വീട്ടുടമ ഒഴിയാനാവശ്യപ്പെട്ടിരുന്നു. ചികിത്സയ്ക്കായി തലശ്ശേരി മലബാർ കാൻസർ സെന്ററിൽ മാസത്തിൽ നാലു തവണ പോകണം. ഒരു പ്രാവശ്യത്തെ ചെലവ് മാത്രം 5000 രൂപയിലധികം വരും. കഷ്ടപ്പാടിനു നടുവിൽ നിന്ന് മൂത്തമകൾ എസ്.എസ്.എൽ.സി പരീക്ഷയിൽ ഒമ്പത് എ പ്ലസ് നേടി വിജയിച്ചു. ഇളയ മകൾ എട്ടാം തരത്തിലാണ്. കാഞ്ഞങ്ങാട് പാലിയേറ്റീവ് കെയർ സൊസൈറ്റി, നന്മമരം, യൂത്ത് വോയ്‌സ് പടിഞ്ഞാറ് അലാമിപ്പള്ളി ബാലസഭ കുട്ടികൾ, നാട്ടുകാർ എന്നിവർ നൽകിയ സഹായം കൊണ്ടാണ് ജീവിതം ഇതുവരെ മുന്നോട്ടുപോയത്.

ശസ്ത്രക്രിയയിലൂടെയും കൃത്യമായ ചികിത്സയിലൂടെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന മധുവിനെ സഹായിക്കാൻ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഭാരവാഹികൾ വി.വി രമേശൻ (ചെയർമാൻ), എൻ. ഗോപി (കൺവീനർ), കെ.ടി ജോഷിമോൻ (ട്രഷറർ). അക്കൗണ്ട് നമ്പർ 0632053000007492. ഐ.എഫ്.എസ്.സി കോഡ് SIBL0000632.