daily

കണ്ണാടിപ്പറമ്പ്: പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ മാനേജരും റിട്ട. ഹെഡ്മാസ്റ്ററുമായ മാലോട്ട് ഗുരുകൃപാലയത്തിൽ പി.കെ. ബാലകൃഷ്ണൻ നമ്പ്യാർ (88) നിര്യാതനായി. കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ, കല്ല്യാശ്ശേരി പയ്യൻ കണ്ടഞ്ചിറ തറവാട് പരക്കോത്ത് ദേവസ്ഥാനം രക്ഷാധികാരി, രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ താലൂക്ക് മുൻ സംഘചാലക് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പി.സി. സരോജിനി അമ്മ. മക്കൾ: വനജ, ഇന്ദിര, ദിനേശൻ (ഹെഡ്മാസ്റ്റർ പുലീപ്പി ഹിന്ദു എൽ.പി സ്കൂൾ), ജലജ. മരുമക്കൾ: പി.വി. ദാമോദരൻ (റിട്. സെക്രട്ടറി കണ്ണാടിപ്പറമ്പ് സഹ. ബാങ്ക്), പി.എം ബാലകൃഷ്ണൻ (കാരയാപ്പ്), സി.വി. സുധാമണി (അദ്ധ്യാപിക), കെ. അജയകുമാർ (കണ്ണൂർ ജില്ലാ ബാങ്ക്).