തളിപ്പറമ്പ: പട്ടുവം സർവീസ് സഹകരണ ബാങ്ക് പാലേരിപറമ്പ് ശാഖയ്ക്ക് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ ഇന്ന് ഉദ്ഘാടനം ചെയ്യും ബാങ്കിന്റെ അഞ്ചാമത്തെ ശാഖയാണ് പാലേരിപറമ്പിൽ ആരംഭിക്കുന്നത്. ചടങ്ങിൽ കല്യാശ്ശേരി മണ്ഡലം എം.എൽ.എ എം. വിജിൻ അദ്ധ്യക്ഷത വഹിക്കും. രാഷ്ട്രീയ ഭേദമില്ലാതെ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ നടത്തിയും കർഷകർക്ക് കൂട്ടമായും സ്വാശ്രയ സംഘം വഴിയും പലിശ രഹിത വായ്പ നൽകിയും മികച്ച പ്രവർത്തനമാണ് പട്ടുവം ബാങ്ക് നടത്തി വരുന്നതെന്ന് ബാങ്ക് പ്രസിഡന്റ് കെ. കരുണാകരൻ , വൈസ് പ്രസിഡന്റ് കെ. ചന്തുക്കുട്ടി, സെക്രട്ടറി കെ.പി. ശ്രീനിവാസൻ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനക്കീൽ ചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.