dr-santhosh-kumar

കാസർകോട്: പാലക്കാട് അകത്തേത്തറ സ്വദേശിയായ ഡോ. സന്തോഷ് കുമാർ (58) കേരള കേന്ദ്ര സർവകലാശാല രജിസ്ട്രാറായി ചുമതലയേറ്റു. പാലക്കാട് എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം പ്രൊഫസറായിരുന്നു. 1995ൽ മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 2008ൽ മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ഗവേഷണം പൂർത്തിയാക്കി. 1986ൽ അസിസ്റ്റന്റ് പ്രൊഫസറായി ഔദ്യോഗികജീവിതം തുടങ്ങിയ സന്തോഷ് കുമാർ 2020 മാർച്ചിലാണ് വിരമിച്ചത്.