തളിപ്പറമ്പ്: നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭനെ കോൺഗ്രസിൽ നിന്നും സസ്പെന്റ് ചെയ്തു. തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ പത്മനാഭനോട് ബാങ്ക് പ്രസിഡന്റ് സ്ഥാനവും ഡയറക്ടർ സ്ഥാനവും ഒഴിയാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് തയ്യാറാകാത്തതിനെ തുടർന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് നടപടിയെടുക്കുകയായിരുന്നു. പാളയാട് വാർഡിൽ നിന്നും വിജയിച്ചാണ് പത്മനാഭൻ നഗരസഭ വൈസ് ചെയർമാൻ ആയത്.