thanthri-
ബി ജെ പി ജില്ലാ പ്രസിഡന്റ് ആയി രവീശ തന്ത്രി കുണ്ടാർ സ്ഥാനമേൽക്കുന്നു

കാസര്‍കോട്: ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റായി രവീശതന്ത്രി കുണ്ടാർ സ്ഥാനമേറ്റു.ഇന്നലെ രാവിലെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീകാന്തിന് ചടങ്ങിൽ സ്വീകരണം നല്‍കി. ദേശീയ സമിതിയംഗം പ്രമീള സി. നായക്, ഉത്തരമേഖലാ വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, സംസ്ഥാന സമിതി അംഗം പി. രമേശൻ, ഭാരവാഹികളായ എം. സഞ്ജീവ ഷെട്ടി, അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി, പി. സുരേഷ് കുമാര്‍ ഷെട്ടി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സുധാമ ഗോസാഡ സ്വാഗതവും ജനറൽ സെക്രട്ടറി എ. വേലായുധൻ നന്ദിയും പറഞ്ഞു. ടി. കുഞ്ഞിരാമൻ, കൊവ്വൽ ദാമോദരൻ, രൂപവാണി ആർ ഭട്ട് ,എം ഭാസ്‌ക്കരൻ, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.