ചെറുപുഴ: കേരളാ കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് ജന്മദിന സമ്മേളനം ചെറുപുഴയിൽ നടന്നു. സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. കെ.എ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോയി ജോസഫ് അധ്യക്ഷത വഹിച്ചു. ഹൈ പവർ കമ്മിറ്റി അംഗം ജോസഫ് മുള്ളൻമട കേക്ക് മുറിച്ചു. സംസ്ഥാന സെക്രട്ടറി ജോർജ് കാനാട്ട് മുൻകാല പ്രവർത്തകരെ ആദരിച്ചു. എ.സി. പൗലോസ്, ജോസ് പുറംചിറ, ബേബി തോട്ടത്തിൽ, സാബു വെള്ളി മൂഴയിൽ, ജോയി മൂത്തേടത്ത്, അഡ്വ. സനു പുറവക്കാട്ട്, ജോസ് ഇളപ്പുങ്കൽ, ബേബി കല്ലറയ്ക്കൽ, പ്രിൻസ് പുഞ്ചക്കുന്നേൽ, ബേബി പുതിയറ, റോബിൻ ജോസ്, അരുൺ കുഴിപ്പള്ളി എന്നിവർ പ്രസംഗിച്ചു.