തലശ്ശേരി: സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ സംസ്ഥാനത്തെ 120 കേന്ദ്രങ്ങളിൽ തെരുവ് പഠന ക്ലാസ് സംഘടിപ്പിച്ചു. ഉയർന്ന ഗ്രേഡ് നേടിയിട്ടും 1.95 ലക്ഷം വിദ്യാർത്ഥികൾക്ക് പൊതു വിദ്യാല്യായങ്ങളിൽ പ്ലസ് വൺ പ്രവേശനം അപ്രാപ്യമായ സാഹചര്യത്തിലാണ് എസ്.എസ്.എഫ് തലശ്ശേരി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെരുവ് പഠനം സംഘടിപ്പിച്ചത്.
പഴയ ബസ് സ്റ്റാൻഡിൽ നടന്ന തെരുവ് പഠന ക്ലാസ് സംസ്ഥാന കമ്മിറ്റിയംഗം സമീർ സൈദാർപള്ളി ഉദ്ഘാടനം ചെയ്തു. കാമ്പസ് ചേമ്പറംഗം മുബശ്ശിർ തരുവണ മുഖ്യപ്രഭാഷണം നിർവഹിച്ചു. നിശബ് സൈദാർ പള്ളി അധ്യക്ഷത വഹിച്ചു. അ്മാൻ ചിറക്കര സ്വാഗതവും റൈഹാൻ പുന്നോൽ നന്ദിയും പറഞ്ഞു.
പാനൂർ ബസ് സ്റ്റാൻഡിൽ ഡിവിഷൻ ഭാരവാഹികളായ മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ശരീഫ്, മുഹമ്മദ് അലി, സിയാദ്, അഫ്നാസ് തുടങ്ങിയവർ നേതൃത്വം നൽകി.