ഇരിട്ടി: മേഖലയിൽ വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതർക്ക് സ്ഥിരം സർക്കാർ ജോലിയും നൽകണമെന്നും വനാതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് നിന്ന് വന്യജീവികൾ ജനവാസ കേന്ദ്രത്തിലേക്ക് പ്രവേശിക്കാതിരിക്കാൻവേണ്ടി ആന മതിലും സോളാർ വേലികളും എത്രയും പെട്ടെന്ന് സ്ഥാപിച്ച് മനുഷ്യ ജീവനും കാർഷിക വിളകളും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു എസ്.എൻ.ഡി.പി യോഗം ഇരിട്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ 16 ന് രാവിലെ 11 മണിക്ക് ഇരിട്ടി കല്ലുമുട്ടി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തും. മാർച്ച് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. യോഗം യൂണിയൻ,​ ശാഖ ഭാരവാഹികളും സാമൂഹ്യ-സാംസ്‌കാരിക നേതാക്കളും സംസാരിക്കും. മാർച്ചിൽ പങ്കെടുക്കുന്നവർ രാവിലെ 10 മണിക്ക് യൂണിയൻ ഓഫീസ് പരിസരത്ത് എത്തിച്ചേരണം.