ചെറുവത്തൂർ: തിമിരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ചെറുവത്തൂർ ടൗണിൽ പ്രവർത്തിച്ചു വരുന്ന കോ-ഓപ്പറേറ്റീവ് ഹെൽത്ത് കെയറിൽ ഡിജിറ്റൽ എക്സ്റേ എടുക്കുന്ന സംവിധാനമുള്ള എക്സ്റേ യൂണിറ്റ് പ്രവർത്തനം തുടങ്ങുന്നു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ഖാദി ബോർഡ് മുൻ വൈസ് ചെയർമാൻ എം.വി ബാലകൃഷ്ണൻ എക്സ്റേ യൂണിറ്റിന്റെ ഉദ്‌ഘാടനം നിർവഹിക്കും. തിമിരി ബാങ്ക് ഭരണസമിതി പ്രസിഡന്റ് വി.രാഘവൻ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യരംഗത്തെ പ്രമുഖരും ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുക്കും.
ശരീരത്തിലെ അവയവങ്ങൾക്ക് സംഭവിച്ച സൂക്ഷ്മമായ തകരാറുകൾ പോലും പകർത്തുന്ന അതിനൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് യൂണിറ്റിൽ എക്സ്റേ എടുക്കുക. ഡിജിറ്റൽ എക്സ്റേ യൂണിറ്റ് സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലൊന്നും നിലവിൽ പ്രവർത്തിക്കുന്നില്ല. കോ-ഓപ്പറേറ്റീവ് ഹെൽത്ത് കെയറിൽ പീഡിയാട്രീഷ്യൻ, ഫിസിഷ്യൻ എന്നീ രണ്ടു ഡോക്ടർമാർ സ്ഥിരമായുണ്ട്. ഗൈനക്കോളജിസ്റ്റ് അടക്കമുള്ള ഏഴോളം ഡോക്ടർമാരുടെ സേവനവും ഹെൽത്ത് കെയറിൽ ലഭിക്കുന്നുണ്ട്. ലബോറട്ടറി, ഇ.സി.ജി, ഡോക്ടറുടെ സേവനം അടക്കമുള്ള കണ്ണ് പരിശോധന യൂണിറ്റുകളും നല്ലനിലയിൽ പ്രവർത്തിച്ചു വരുന്നുണ്ടെന്ന് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ സന്ധ്യ ദയാനന്ദൻ പറഞ്ഞു.