കാഞ്ഞങ്ങാട്: വിപണിയിൽ തക്കാളി വില കുതിച്ചുയരുന്നു. ഏതാനും ദിവസം മുമ്പ് കിലോയ്ക്ക് പത്തും പതിനഞ്ചും രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 55 മുതൽ 60 രൂപ വരെയാണ് വില. ഇനിയുള്ള ദിവസങ്ങളിലും വില കുതിച്ചുയരാനാണ് സാധ്യതയെന്നാണ് വ്യാപാരികൾ പറയുന്നത്.
കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള വരവു കുറഞ്ഞതാണ് തക്കാളി വില വർദ്ധിക്കാൻ ഇടയാക്കിയത്. ശക്തമായ മഴയാണ് തക്കാളി വരവ് കുറയാനുള്ള കാരണമെന്നാണ് വിവരം. കർണാടകയിലെ കാർഷിക മേഖലകളായ ചിക്ബല്ലാപുർ, കോലാർ, ബംഗളൂരു റൂറൽ എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അതിനാൽ തന്നെ വിളവ് വലിയ തോതിൽ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാർക്കറ്റിൽ സവാള വിലയും വർദ്ധിക്കുന്നുണ്ട്.