തലശ്ശേരി: തലശ്ശേരിയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവ് പിടികൂടി. തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വിൽപ്പനക്കായി കൊണ്ടുവന്ന 12.15 കിലോ തൂക്കം വരുന്ന കഞ്ചാവാണ് പിടികൂടിയത്. സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ടി.കെ. അഖിലിന്റെ നേത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവു സഹിതം രണ്ടു യുവാക്കൾ പൊലീസ് പിടിയിലായത്. താമരശേരി സ്വദേശി ജനസ് (30), ബാലുശേരി സ്വദേശി അൻസാർ (23) എന്നിവരാണ് പൊലീസ് പിടിയിലായത്. എ.എസ്‌.ഐ രാജീവൻ, സിവിൽ പൊലീസ് ഓഫീസർമാരായ ലിംനേഷ്, സജിനേഷ്, അനീഷ് തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.