nagarasabha

മാഹി: കാലാവധി കഴിഞ്ഞ് 11 വർഷത്തിന് ശേഷം സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് പുതുച്ചേരിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടപടികൾ നിർത്തിവെക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

പുതുച്ചേരി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളും ഒക്ടോബർ 21 വരെ നിർത്തിവയ്ക്കാനാണ് സംസ്ഥാന സർക്കാറിനോടും തിരഞ്ഞെടുപ്പ് കമ്മിഷനോടും കോടതി ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവ് പി.ആർ. ശിവയുടെ ഹർജി ഫയലിൽ സ്വീകരിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കേസിൽ ഒക്ടോബർ 21ന് വാദം കേൾക്കും.