novel

കണ്ണൂർ: അമേരിക്കയിലെ മിഷിഗണിൽ അഞ്ചാം ക്ളാസിൽ പഠിക്കുന്ന കണ്ണൂർ സ്വദേശിയായ മലയാളി വിദ്യാർത്ഥിയുടെ കഥാ സംരംഭം വൈറലാകുന്നു. എക്കാലവും കുട്ടികളുടെ ഇഷ്ട ടോപിക് ആയ സ്പൈ ത്രില്ലറുമായാണ് റിഷി ബിജോയിയുടെ പുസ്തകം ആമസോണിൽ പുതുതരംഗമായി മാറിയത്.

രണ്ടു ടീനേജ് സ്‌പൈ കിഡ്‌സിന്റെ സാഹസികത ഇതിവൃത്തമാക്കിയ ഇംഗ്ളീഷിലുള്ള പുസ്തകം അതിതീവ്രമായ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു സ്‌പൈ ത്രില്ലെർ ആണ്. അമേരിക്കയിലെയും, ബ്രിട്ടനിലേയും സ്‌പൈ ഏജന്റ്‌സിനെ ഓർമ്മിപ്പിക്കുകയാണ് ഈ ടീനേജുകാരായ നായകർ.കണ്ണൂർ ചക്കരക്കൽ സ്വദേശിയായ ബിജോയ് ജയചന്ദ്രന്റെയും, ചിറക്കൽ പനങ്കാവ് സ്വദേശിയായ ഐശ്വര്യ നബ്രോൺന്റെയും മകനാണ് റിഷി.

റിഷി ബിജോയി

ടീച്ചേഴ്‌സ് എല്ലാം വളരെ ത്രില്ലിലാണ്. ക്ലാസ് ടീച്ചർ ആണ് ഏറ്റവും ഹാപ്പി ആയതു. കെട്ടി പിടിച്ചു കൊണ്ട് ബുക്കിന്റെ ഒരു സൈൻഡ് കോപ്പി വേണം എന്ന് പറഞ്ഞു. സ്‌കൂളിലെ പ്രിൻസിപ്പൽ എന്റെ ബുക്കിന്റെ ഒരു കോപ്പി സ്‌കൂളിന്റെ മീഡിയ റൂമിൽ വെച്ചിട്ടുണ്ട്.

രണ്ടു കഥാപാത്രങ്ങളാണ് റിക്കും ഡാഷും. പിന്നെ അതിൽ കാർസും പ്ലെയിൻസും .