കണ്ണൂർ: ലോക സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മാതൃസുരക്ഷ സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന് തുടക്കമായി. 12 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായി കണ്ണൂർ ആകാശവാണിയും മലബാർ കാൻസർ കെയർ സൊസൈറ്റിയും ചേർന്ന് എല്ലാ വെള്ളിയാഴ്ചകളിലും 2.30 മുതൽ 3.30 വരെ തത്സമയ ഫോൺ-ഇൻ ക്വിസ്സ് മത്സരം ‘കാൻക്വിസ്സ് 'നടത്തുo. 0497 2749637 എന്ന നമ്പറിൽ വിളിച്ച് 5 ശരിയുത്തരങ്ങൾ നൽകുന്നവർക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകുo. കാൻസർ, പൊതുജനാരോഗ്യം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും ചോദ്യങ്ങൾ. 15 ന് 2.30 നാണ് ആദ്യ മത്സരം. തുടർന്ന് അടുത്ത രണ്ട് മാസങ്ങളിലായി എല്ലാ വെള്ളിയാഴ്ചകളിലും മത്സരം നടത്തി സമ്മാനർഹർക്ക് പിന്നീട് പൊതുചടങ്ങിൽ വച്ച് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

ഇന്ന് ശ്രീകണ്ഠാപുരം എസ്.ഇ.എസ് കോളേജിന്റെയും കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക സ്തനാർബുദ ബോധവത്കരണ ക്ലാസ് നടത്തും.