തലശ്ശേരി: തിരൂരിൽ സമാപിച്ച ദ്വിദിന സംസ്ഥാന ജൂണിയർ യോഗാസന സ്‌പോർട്സ് ചാമ്പ്യൻഷിപ്പിൽ സൻമയ എസ് നമ്പ്യാർ മിന്നും പ്രകടനത്തോടെ രണ്ടാം റാങ്കിനർഹയായി.
ജൂനിയർ വിഭാഗം 12-14 വയസ്സ് വിഭാഗത്തിലെ ചാമ്പ്യൻഷിപ്പിലാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. പയ്യന്നൂരിലെ ഹയർ സെക്കൻഡറി അദ്ധ്യാപക ദമ്പതിമാരായ മാത്തിൽ സുരേഷിന്റെയും പദ്മജ സുരേഷിന്റെയും മകളാണ് സന്മയ.
ഗാസിയാബാദിൽ നടക്കുന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. മാതാപിതാക്കളുടെ മേൽനോട്ടത്തിലും ഗുരു കൃഷ്ണദാസിന്റെ ശിക്ഷണത്തിലുമാണ് സന്മയ ഈ അപൂർവ നേട്ടം കൈവരിച്ചത്.
ചാമ്പ്യൻഷിപ്പിന്റെ മറ്റൊരു ഇനത്തിൽ രണ്ടു വിദ്യാർഥികൾ ചേർന്ന് നടത്തുന്ന ആർട്ടിസ്റ്റിക് പെയർ മത്സരത്തിൽ സന്മയയുടെ ടീമിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. പയ്യന്നൂർ കാങ്കോലിലെ മദർ സ്‌കൂൾ വൈപ്പിരിയയിലെ എട്ടാം തരം വിദ്യാർത്ഥിനിയാണ് ഈ കൊച്ചു മിടുക്കി.