navapuram
നവപുരം മതാതീത ദേവാലയം

ചെറുപുഴ:സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ ജാതി മതത്തിൽപ്പെട്ടവർക്ക് മുന്നിലും തുറന്നിട്ട് നവപുരം മതാതീത ദേവാലയ വാതിലുകൾ.സാമൂഹ്യചിന്തകനും ഗ്രന്ഥകാ‌രനുമായ പ്രാപൊയിൽ നാരായണൻ ആണ് ഈ ദേവാലയം സ്ഥാപിച്ചത്.പ്രാപ്പൊയിലിനടുത്തുള്ള കക്കോട് ഗ്രാമത്തിലാണ് ഇൗ അപൂർവ്വ ദേവാലയം.ഗ്രന്ഥപ്രതിഷ്ഠയും ചെറുശ്ശേരി പ്രതിഷ്ഠയുമാണ് ഇവിടുത്തെ പ്രധാന സവിശേഷത.സർവ്വ ലോകജ്ഞാനത്തിന്റെ പ്രതീകമായാണ് ഗ്രന്ധ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.ആദിഭാഷാ കവിയോടുള്ള ആദരവിന്റെ സൂചകമായാണ് ചെറുശ്ശേരി പ്രതിഷ്ഠ.ഇവിടെ അറിവും പ്രതിഭയും ആരാധിക്കപ്പെടുന്നുവെന്ന് നാരായണൻ പറഞ്ഞു.

എഴുത്തുകാർ,ശിൽപ്പികൾ,കലാകരന്മാ‌ർ എന്നിവ‌ർക്ക് വന്ന് താമസിക്കാനുള്ള സൗകര്യവും കക്കോട് കുന്നിൻ മുകളിലെ ഈ ദേവാലയത്തിൽ ഒരുക്കുന്നുണ്ട്.മൂന്ന് സെന്റിലധികം വ്യാപ്തിയിലുള്ള വലിയ കല്ലിനു മകളിലാണ് മുഖ്യ ആകർഷണമായ ഗ്രസ്ഥപ്രതിഷ്ഠ സ്ഥാപിച്ചിരിക്കുന്നത്.ലോകമാകെ ഒരു തറവാടായി കാണുകയും എല്ലാ മനുഷ്യരെയും സഹോദരങ്ങളായി സ്വീകരിക്കുകയും ചെയ്യുന്ന വസു ധൈവ കുടുംബകം എന്ന ഭാരതീയ ജ്ഞാന പൈതൃകത്തെയാണ് നവപുരം മതാതീത ദേവാലയം പിന്തുടരുന്നത്. ചെറുപുഴ പീയെൻസ് കോളേജിന്റെ സ്ഥാപകനും പ്രിൻസിപ്പാളുമാണ് പ്രാപ്പൊയിൽ നാരായണൻ.

വിദ്യാരംഭവും പ്രതിഷ്ഠ അനാച്ഛാദനവും

നവപുരം മതാതീത ദേവാലയത്തിൽ ഗ്രന്ഥ പ്രതിഷ്ഠാ അനാച്ഛാദനം 15ന് രാവിലെ 7.30 ന് പ്രാപ്പൊയിൽ നാരായണൻ നിർവ്വഹിക്കും.രാവിലെ 8.30 വിദ്യാരംഭവും ഉച്ചയ്ക്ക് 2.30 ന് ശിൽപ്പികളും എഴുത്തുകാരും ചേ‌ർന്ന് ചെറുശ്ശേരി പ്രതിഷ്ഠ അനാച്ഛാദനവും നർവ്വഹിക്കും.തുടർന്ന് ജ്ഞാന കൂട്ടായ്മയും നടക്കും.