കൊളോളം: കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് കെ. ജയരാജൻ (59) നിര്യാതനായി. ചോരയാംകുണ്ടിലെ പരേതനായ തൈക്കണ്ടി കുമാരന്റെയും കാരപ്രത്ത് ലക്ഷ്മിയുടെയും മകനാണ്. പട്ടാന്നൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, കൊളോളം പ്രിയദർശിനി ക്ലബ് മുൻ പ്രസിഡന്റ്, മുട്ടന്നൂർ മലോൽ ഭഗവതി കാവ് ക്ഷേത്ര സമിതി മുൻ സെക്രട്ടറി എന്നീ നിലയിൽ പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: പി.പി. രേഷ്മ. മക്കൾ ഹെബിൻരാജ്, അബിൻരാജ്, കൃഷ്ണപ്രിയ. മരുമകൾ: ശ്രീലക്ഷ്മി. സഹോദരങ്ങൾ: ജയശ്രീ, ജനകരാജ്, ജയപ്രഭ.