കാഞ്ഞങ്ങാട്: വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ നായയുടെ കടിയേറ്റ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ അയൽവാസിയുടെ പേരിൽ പൊലീസ് കേസെടുത്തു. മാവുങ്കാൽ കാട്ടുകുളങ്ങരയിലെ ടി.വി കുഞ്ഞമ്പുവിന്റെ പേരിലാണ് ഹോസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അയൽവാസി വി.വി.മനോജിന്റെ പത്തു വയസുള്ള മകൻ അശ്വിനാണ് പരിക്കേറ്റത്. സെപ്തംബർ 25 ന് ഉച്ചക്കാണ് സംഭവം. ഇരുകാലിനും ശരീരത്തിനും കടിയേറ്റ അശ്വിനിനെ മംഗലാപുരം തേജസ്വിനി ഹോസ്പിറ്റലിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.