police

കാസർകോട്: സർക്കാർ സാമ്പത്തികമായി നട്ടംതിരിയുന്ന കൊവിഡ് കാലത്ത് പൊലീസ് ഖജനാവിലേക്ക് നൽകിയത് ഭീമമായ തുകയെന്ന് രേഖകൾ. കൊവിഡ് പ്രോട്ടോക്കാളിന്റെ പേരിൽ കാസർകോട് ജില്ലയിൽ മാത്രം 4.25കോടി രൂപയാണ് ഇതുവരെ നാട്ടുകാരിൽ നിന്ന് പിഴയിനത്തിൽ ഈടാക്കിയത്.

എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.യുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ജില്ലയിൽ 4,25,11,550 രൂപ പിഴ ഈടാക്കിയെന്ന് വ്യക്തമാക്കിയത്.കൂട്ടത്തിൽഏറ്റവും കൂടുതൽ പിഴ ചുമത്തിയത് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. 40,11,600 രൂപയാണ് ഇവിടെ നിന്നും ഈടാക്കിയത്.

മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ 37,24,600 രൂപയും സാമൂഹ്യ അകലം പാലിക്കാത്തതിന് 1,30,000 രൂപയും ലോക്ഡൗൺ ലംഘിച്ചതിന് 1,55,000 രൂപയും ക്വാറന്റൈൻ ലംഘനത്തിന് 2,000 രൂപയും കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം പിഴയായി ഈടാക്കി.

മറ്റ് സ്റ്റേഷനുകളിൽ നിന്ന്

മഞ്ചേശ്വരം 20,67,000.

കുമ്പള 15,70,850.

വിദ്യാനഗർ 33,81,900

. ബദിയടുക്ക 20,08,300

വനിതാ പൊലീസ് സ്റ്റേഷൻ 2,68,500

ട്രാഫിക് പൊലീസ് 2,31,000

ചന്തേര 36,16,500.

ഹൊസ്ദുർഗ് 37,25,000.

നീലേശ്വരം 43,09,500

. വെള്ളരിക്കുണ്ട്17,50,400

. ചീമേനി 28,93,000

. ചിറ്റാരിക്കൽ 11,98,200

. ആദൂർ17,58,350

. അമ്പലത്തറ 6,98,100

. ബേക്കൽ 32,47,200

. രാജപുരം26,88,750

. മേൽപ്പറമ്പ്26,81,600

. ബേഡകം 4,05,800.

കേസുകൾ കൂട്ടണം

കൊവിഡ് പ്രോട്ടോക്കാളിൽ അയവ് വരുത്തിയെങ്കിലും ഇടനാടൻ റോഡുകളിലടക്കം പരിശോധന കർക്കശമാക്കിയിരിക്കുകയാണ് പൊലീസ്. സ്റ്റേഷനിലെ മുഴുവൻ വാഹനങ്ങളും ട്രാഫിക് പരിശോധനയ്ക്ക് മാത്രമായി നിയോഗിക്കപ്പെട്ടിരിക്കുകയാണ് . മോട്ടോർവാഹനവകുപ്പിന്റെ ചുമതല ഏറ്റെടുത്ത മട്ടിലാണ് വാഹനപരിശോധന പ്രധാന ദൗത്യമായി പൊലീസ് നിർവഹിക്കുന്നത്. കേസുകളിൽ ക്വാട്ട നിശ്ചയിച്ച് മുകളിൽ നിന്നെത്തുന്ന ഉത്തരവ് അനുസരിക്കുകയാണ് തങ്ങളെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം.