rehim
കാഞ്ഞങ്ങാട്‌ വ്യാപാരഭവനിൽ സംഘടിപ്പിച്ച മലബാർ കലാപത്തിന്റെ 100–-ാം വാർഷിക സെമിനാർ ഡി.വൈ.എഫ്.ഐ സംസ്ഥാനസെക്രട്ടറി എ.എ റഹിം ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്‌ സ്വാതന്ത്രസമരമായി ലോകം അംഗീകരിച്ച മലബാർ കർഷകലാപത്തെ മസ്ലിം ജനവിഭാഗത്തിന്റെ സമരമായി ചിത്രീകരിക്കുകയാണെന്ന്‌ ഡിവൈഎഫ്‌ഐ സ്ംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. കാഞ്ഞങ്ങാട്‌ വ്യാപാരഭവനിൽ സംഘടിപ്പിച്ച മലബാർ കലാപത്തിന്റെ 100–-ാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ നൂറ്റാണ്ടോളം നിലനിന്ന അധിനിവേശ വിരുദ്ധ സമരപോരാട്ടങ്ങളിൽ തിളക്കമാർന്ന അധ്യായമാണ് മലബാർ കലാപമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജോസെക്രട്ടറി ഷാലുമാത്യു അദ്ധ്യക്ഷത വഹിച്ചു.ജനാധിപത്യ മഹിളാ അസാസിയേഷൻ സംസ്ഥാന ട്രഷറർ ഇ. പത്‌മാവതി , ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി സി .ജെ. സജിത്ത്‌ , സി.പി.എം എരിയാസെക്രട്ടറി കെ. രാജ്‌മോഹൻ, കാഞ്ഞങ്ങാട്‌ ബ്ലോക്ക്‌ പ്ഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. മണികണഠൻ , സംസ്ഥാന കമ്മറ്റിയംഗം കെ. സബീഷ്‌ എന്നിവർ സംസാരിച്ചു ബ്ലോക്ക്‌ സെക്രട്ടറി എൻ പ്രീയേഷ്‌ സ്വാഗതം പറഞ്ഞു