nh
പടന്നക്കാട് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മുറിച്ചിട്ട മരത്തിന്റെ ബാക്കിയായ അവശിഷ്ടങ്ങൾ

കാഞ്ഞങ്ങാട്: ദേശീയപാത വികസനത്തിനായി മരംമുറിച്ച് ബാക്കിയാവുന്ന അവശിഷ്ടങ്ങൾ നീക്കാത്തത് പാതയോരത്ത് തടസം സൃഷ്ടിക്കുന്നു. പടന്നക്കാട് റെയിൽവേ മേൽപ്പാലത്തിന് സമീപം ഓട്ടോ സ്റ്റാൻഡിനരികിലാണ് ദേശീയപാതയ്ക്ക് സമീപത്ത് മുറിച്ച് മാറ്റിയ മരങ്ങളുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്.

റോഡിലൂടെ നടന്നുപോകുന്ന യാത്രക്കാർക്കും വാഹനങ്ങൾക്കും ഇത് ദുരിതമായി. ഈ മര അവശിഷ്ടങ്ങൾ കൂട്ടിയിട്ടിട്ട് രണ്ടാഴ്ച കഴിഞ്ഞു. കരാറെടുക്കുന്ന ആളുകൾ അവശിഷ്ടങ്ങൾ കൊണ്ടു പോകാൻ തയ്യാറാവുന്നില്ല. പടന്നക്കാട് മാത്രമല്ല, ദേശീയപാത വികസനത്തിനായി മരം മുറിച്ചിട്ടുള്ള പല സ്ഥലങ്ങളിലും അവസ്ഥ ഇതുതന്നെ.

അവശിഷ്ടങ്ങൾ കൂട്ടിയിട്ടും കുറ്റികൾ മുറിക്കാതെയും പൊതുജനത്തിന് ഭീഷണിയായി മാറുകയാണ്. എത്രയും പെട്ടെന്ന് മര അവശിഷ്ടങ്ങൾ നീക്കം ചെയ്യണം.

പടന്നക്കാട്ടെ ഓട്ടോ ഡ്രൈവറും എസ്.ടി.യു നേതാവുമായ അബ്ദുല്ല പടന്നക്കാട്