നീലേശ്വരം: ചായ്യോത്ത് ഷോപ്പിംഗ് കോംപ്ലക്സ് മുതൽ അരയാക്കടവ് പാലം വരെയുള്ള റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തി ഉടൻ ആരംഭിക്കും. കഴിഞ്ഞ മന്ത്രിസഭയിലെ റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരനാണ് റോഡ് മെക്കാഡം ടാറിംഗ് ചെയ്യാൻ രണ്ടുകോടി രൂപ അനുവദിച്ചത്. അരയാക്കടവ് പാലം പണിതതിൽ പിന്നെ ഇതുവഴിയുള്ള റോഡ് പൊട്ടിപൊളിഞ്ഞ് യാത്ര ദുസ്സഹമായിരുന്നു. ഇപ്പോൾ തന്നെ അരയാക്കടവ് പാലത്തിന് മുകളിലുള്ള വളവ് വരെ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഒരു ഭാഗത്ത് ചെരിഞ്ഞിരിക്കുകയാണ്. ചെറുവത്തൂർ ചെക്ക് പോസ്റ്റ് വെട്ടിച്ച് ഇപ്പോൾ ലോറികൾ മരംകയറ്റി പോകുന്നത് അരയാക്കടവ് പാലം വഴിയാണ്. അതുകൊണ്ടാണ് മഴ കനത്തതോടെ റോഡ് പൊട്ടിപൊളിഞ്ഞ് ഒരു ഭാഗത്ത് കുഴി പ്രത്യക്ഷപ്പെട്ടത്.

റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിന്റെ ഭാഗമായി അരയാക്കടവ് പാലത്തിന്റെ മുകളിലുള്ള രണ്ട് ഭാഗങ്ങളിൽ കയറ്റംകുറച്ച് വീതി കൂട്ടേണ്ടതുമുണ്ട്. മഴ മാറുന്നതോടെ റോഡ് പ്രവൃത്തി ആരംഭിക്കും.