കാഞ്ഞങ്ങാട്: നിർത്താതെ പോയ കാറിനെ പിൻതുടർന്ന പൊലീസ് കാറിൽ 10 ബോക്സുകളിലായി സൂക്ഷിച്ച 480 പാക്കറ്റ് കർണാടക മദ്യം കണ്ടെത്തി. തിങ്കളാഴ്ച രാത്രി മഡിയൻ റോഡ് മുതൽ അജാനൂർ കടപ്പുറം വരെ കാറിനെ പിൻതുടർന്ന ഹൊസ്ദുർഗ് എസ്.ഐ കെ.പി.സതീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അരുൺകുമാർ, ഡ്രൈവർ ഷാരോൺ എന്നിവരടങ്ങിയ സംഘമാണ് മദ്യശേഖരം പിടികൂടിയത്. അജാനൂർ കടപ്പുറത്തെ സന്ദീപ്, നിധിൻ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ രക്ഷപ്പെട്ടു. ഇവർക്കെതിരെ കേസെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.