sona

പാനൂർ : ഒന്നരവയസുള്ള കുഞ്ഞിനൊപ്പം ഭർത്താവ് പുഴയിലേക്ക് തള്ളിയിട്ട പത്തായക്കുന്നിലെ സോനയെ സംസ്ഥാന വനിതാകമ്മിഷൻ അദ്ധ്യക്ഷ പി സതീദേവി സന്ദർശിച്ചു. അപകടത്തിൽ കുഞ്ഞ് മരിച്ചിരുന്നു.നാട്ടുകാരാണ് യുവതിയെ പുഴയിൽ നിന്ന് രക്ഷിച്ചത്.

അന്വേഷണത്തിെന്റെ എല്ലാ ഘട്ടങ്ങളിലും കമ്മിഷൻ ഇടപെടുമെന്നും സതിദേവി പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടു വരും. ഷിജുവിൽ നിന്നുമുള്ള ദുരനുഭവങ്ങൾ കേട്ടറിഞ്ഞ സതീദേവി സോനയെ സമാശ്വസിപ്പിച്ചു. വളരെ ദുരൂഹമായ സാഹചര്യത്തിലാണ് ഈ സംഭവം. മനശാസ്ത്രപരമായ തലത്തിൽ അന്വേഷണം ഈ കേസിൽ ആവശ്യമാണെന്നും സതിദേവി പറഞ്ഞു.