indigo

മട്ടന്നൂർ: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇന്നലെ പുലർച്ചെ 2.20ന് ദുബായിൽ നിന്നെത്തിയ എയർഇന്ത്യ വിമാനവും 3.55ന് ദോഹയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനവുമാണ് വഴിതിരിച്ചു വിട്ടത്. എയർഇന്ത്യ കൊച്ചിയിലേക്കും ഇൻഡിഗോ ബംഗളൂരുവിലേക്കുമാണ് പോയത്. മൂടൽമഞ്ഞു കാരണം പൈലറ്റിന് റൺവേ കാണാൻ സാധിക്കാതെ വന്നതോടെയാണിത്. ഇൻഡിഗോ വിമാനം രാവിലെ ഏഴിന് ശേഷവും എയർഇന്ത്യ വിമാനം 11.45നുമാണ് യാത്രക്കാരുമായി തിരിച്ച് കണ്ണൂരിൽ ഇറങ്ങിയത്.