കാസർകോട്: ആവശ്യക്കാർക്ക് കൈമാറാനായി കൊണ്ടുവന്ന കഞ്ചാവും എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ കാസർകോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുബണൂർ എം.എസ് മൻസിലിലെ അബ്ദുൽ അമീർ എന്ന ഡിക്കി അമ്മി(34)യാണ് അറസ്റ്റിലായത്. 347 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവുമാണ് പിടിച്ചത്. മുട്ടംകുന്നിലിൽ വച്ച് ആവശ്യക്കാർക്ക് കൈമാറാനാണ് അമീർ ഇവ കൊണ്ടുവന്നതെന്ന് സംശയിക്കുന്നതായി എക്‌സൈസ് സംഘം പറഞ്ഞു. സർക്കിൾ ഇൻസ്‌പെക്ടർ ടോണി എസ്. ഐസക്, പ്രിവന്റീവ് ഓഫീസർമാരായ സജീവ്, ദിവാകരൻ, സിവിൽ ഓഫീസർമാരായ എം.പി മനീഷ് കുമാർ, കെ. സതീഷൻ, സുധീഷ്, എം. ഹമീദ്, ശ്രീജേഷ്, സബിത് ലാൽ, ഡ്രൈവർ സത്യൻ എന്നിവർ പരിശോധക സംഘത്തിലുണ്ടായിരുന്നു.