തലശ്ശേരി: രാത്രിയിൽ വീടിനടുത്തുള്ള റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ബോംബ് വച്ചതായി പരാതി. എടക്കാട് പൊലീസ് സ്റ്റേഷനടുത്തുള്ള കേട്ട്യത്ത് കെ. റിജേഷിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ മുൻഭാഗത്ത് ഡ്രൈവറുടെ സീറ്റിനടുത്തായി സൂക്ഷിച്ച സ്റ്റൈപ്പിനി ടയറിനകത്താണ് ബോംബ് കണ്ടെത്തിയത് ഉഗ്രസ്‌ഫോടകശേഷിയുള്ള നാടൻ ബോംബാണ് കണ്ടെത്തിയത്. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നും ബോംബ് സ്‌ക്വാഡ് എത്തി നിർവീര്യമാക്കി. റിജേഷിന്റെ പരാതിയിൽ എടക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. മുഴപ്പിലങ്ങാട് വച്ചാണ് റിജേഷ് ഓട്ടോറിക്ഷ ഓട്ടം പോവുന്നത്. പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലെന്നും റിജേഷ് പറഞ്ഞു.