കൊറ്റാളി: ഗവ. ഡിസ്‌പെൻസറിക്ക് സമീപത്തെ കനകവല്ലി (82) നിര്യാതയായി. കേരള മഹിളാസംഘം ജില്ലാ കമ്മിറ്റി അംഗം, അഖിലേന്ത്യാ കിസാൻസഭ ജില്ലാ കമ്മിറ്റിയംഗം, പുഴാതി പഞ്ചായത്ത് മുൻ അംഗം, സി.പി.ഐ മുൻ കണ്ണൂർ താലൂക്ക് കമ്മിറ്റിയംഗം, മുൻ അഴീക്കോട് മണ്ഡലം കമ്മിറ്റിയംഗം, പുഴാതി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭർത്താവ്: പരേതനായ ചിമ്മിണിയൻ ഭാസ്‌കരൻ. മക്കൾ: വിനോദൻ, പ്രദീപൻ, പരേതനായ ദിനേശൻ. മരുമക്കൾ: പ്രഭാവതി, ബിന്ദു, രൂപ (പുഴാതി വീവേഴ്സ് സൊസൈറ്റി, കൊറ്റാളി). സഹോദരങ്ങൾ: എൻ.പി. പ്രേമരാജൻ (റിട്ട. അദ്ധ്യാപകൻ), പങ്കജാക്ഷി, പരേതരായ എൻ. ബാലകൃഷ്ണൻ വൈദ്യർ, നളിനി, പവിത്രൻ, ലളിത. സംസ്‌കാരം വെള്ളിയാഴ്ച കാലത്ത് പത്തിന് പയ്യാമ്പലത്ത്.