punnakkadavu
പുന്നക്കടവിൽ നിർമ്മിക്കുന്ന ബോട്ട് ടെർമിനൽ പദ്ധതി, ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു.

പയ്യന്നൂർ: മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി രാമന്തളി പഞ്ചായത്തിലെ പുന്നക്കടവിൽ നിർമ്മിക്കുന്ന ബോട്ട് ടെർമിനലിന്റെ നിർമ്മാണം പൂർത്തിയാകുന്നു. കണ്ണൂർ - കാസർകോട് ജില്ലകളിലെ നദികളെ ബന്ധിപ്പിച്ചുകൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് 1.75 കോടി രൂപ ചിലവിട്ടാണ് രാമന്തളി പുന്നക്കടവിൽ ബോട്ട് ടെർമിനൽ നിർമ്മിക്കുന്നത്.

ബോട്ട് ടെർമിനൽ, നടപ്പാത, സോളാർ ലൈറ്റ് സംവിധാനം തുടങ്ങിയവയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നിർമ്മാണം വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ, വൈസ് പ്രസിഡന്റ് ടി. ഗോവിന്ദൻ , മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.വി. ഗോവിന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.