bekal

കാസർകോട്: ലോകത്തിലെ വേഗമേറിയ യജ്ഞത്തിലൂടെ 100 കോടി ഡോസ് വാക്‌സിനേഷൻ സഫലമാക്കാൻ യത്നിച്ച ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി കേന്ദ്ര പുരാവസ്തു വകുപ്പ്. ബേക്കൽ കോട്ടയിൽ മൂവർണ വെളിച്ച വിതാനമൊരുക്കിയാണ് ആദരവ് നൽകിയത്.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച രാജ്യത്തെ 100 ചരിത്ര സ്മാരകങ്ങളിൽ ദേശീയ പതാകയുടെ നിറങ്ങൾ കൊണ്ടുള്ള വെളിച്ച വിതാനമൊരുക്കി. സംസ്ഥാനത്തു ബേക്കലിന് പുറമെ കണ്ണൂർ കോട്ടയും വർണവെളിച്ചത്തിൽ അലങ്കരിച്ചു. ആരോഗ്യപ്രവർത്തകർക്കും ശുചീകരണ തൊഴിലാളികൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ആദരവ് നൽകുകയാണ് ഇതിലൂടെ ഉദ്ദേശിച്ചതെന്ന് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ അധികൃതർ അറിയിച്ചു.