കാസർകോട്: അഴിമതിയും സ്വജനപക്ഷപാദവും മുഖ മുദ്രയാക്കി ജനവിരുദ്ധ ഭരണം നടത്തുന്ന ഇടതു സർക്കാരിനെതിരെ യു.ഡി.എഫ് ശക്തമായ പ്രതിരോധം തീർക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.ടി. അഹമ്മദ് അലി പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി കേരളത്തിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഉദുമ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ നിയോജക മണ്ഡലം ചെയർമാൻ വി.ആർ. വിദ്യാസാഗർ അദ്ധ്യക്ഷനായി. കൺവീനർ കല്ലട്ര അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു. ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, ഹരീഷ് ബി. നമ്പ്യാർ, ജോർജ് പൈനാപ്പള്ളി, എം. കുഞ്ഞമ്പു നമ്പ്യാർ, അബ്രഹാം തോണക്കര, എ.ബി. ശാഫി, സാജിത് മൗവ്വൽ, രാജേന്ദ്ര പ്രസാദ്, കെ. ബലരാമൻ നമ്പ്യാർ, സി. രാജൻ പെരിയ, അനീഫ കുന്നിൽ, എം.പി.എം. ഷാഫി, ടി.പി.എം. അഷറഫ്, എം. രാഘവൻ, ബി.എം. അബൂബക്കർ, ബി.സി. കുമാരൻ, മാത്യു, കാണിപ്പള്ളിൽ, എം. ഹമീദ്, സി.വി. തമ്പാൻ എന്നിവർ സംസാരിച്ചു.