കണ്ണൂർ: കർഷക സമരം 11 മാസം പൂർത്തിയാകുന്ന 26ന് സംയുക്ത കിസാൻ മോർച്ചയുടെ നേത്യത്വത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ജില്ലയിൽ 255 കേന്ദ്രങ്ങളിൽ കർഷകരുടെ പ്രകടനവും കൂട്ടായ്മകളും നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വൈകിട്ട് അഞ്ചിന് പ്രകടനം ആരംഭിച്ച് കാൾടെക്‌സിൽ അവസാനിക്കും. സംയുക്ത കർഷക സമിതി സെക്രട്ടറി എം .പ്രകാശൻ പ്രകടനം ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ സംയുക്ത കർഷക സമിതി പ്രസിഡന്റ് എ .പ്രദീപൻ, സെക്രട്ടറി എ. പ്രകാശൻ , കെ. വിജയൻ, മുസ്തഫ ഹാജി എന്നിവർ സംബന്ധിച്ചു.