msf

കണ്ണൂർ: മുഴുവൻ വിദ്യാർത്ഥികൾക്കും ഹയർ സെക്കന്റഡറി പ്രവേശനം ഉറപ്പാക്കുക, യു.ജി,പി.ജി തുടങ്ങിയ ഉപരിപഠന കോഴ്‌സുകളും ബാച്ചുകളും അനുവദിക്കുക, കണ്ണൂർ ഉൾപ്പെടെയുള്ള മലബാർ ജില്ലകളോടുള്ള വിദ്യാഭ്യാസ വിവേചനം പരിഹരിക്കുന്നതിനുള്ള സ്‌പെഷ്യൽ പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കളക്ടറേറ്റിലേക്ക് അവകാശ സമരം നടത്തും. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ .ഫിറോസ് ഉദ്ഘാടനം ചെയ്യും.വാർത്ത സമ്മേളനത്തിൽ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇഖ്ബാൽ, ജില്ലാ പ്രസിഡന്റ് നസീർ പുറത്തീൽ, ജില്ലാ ജനറൽ സെക്രട്ടറി ഒ.കെ.ജാസിർ , വൈസ് പ്രസിഡന്റ് ഷകീബ് നീർച്ചാർ, ജില്ലാ പ്രവർത്തക സമിതിയംഗം ഷാനിബ് കാനച്ചേരി എന്നിവർ സംബന്ധിച്ചു.