കണ്ണൂർ: റെയിൽവേ യാർഡിൽ അതിക്രമിച്ചു കയറി ഓടുന്ന ട്രെയിനിന് നേരെ കല്ലെറിഞ്ഞ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ ലഖാൻസിംഗ് മീണ (21), പവൻ മീണ (21), മുബാറക് ഖാൻ (18) എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേഷൻ യാർഡിൽ ഷണ്ടിംഗ് നടത്തുകയായിരുന്ന ട്രെയിനിലെ ജീവനക്കാർക്ക് നേരെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു അക്രമം. ഇരിട്ടിയിൽ ജോലി ചെയ്യുന്ന മാർബിൾ തൊഴിലാളികളാണ് അറസ്റ്റിലായ മൂന്നുപേരും. ഇത്തരത്തിൽ പത്തോളം കേസുകളും ട്രാക്കിൽ കല്ലുകൾ വയ്ക്കുന്നതടക്കമുള്ള സംഭവങ്ങളും കണ്ണൂരിൽ നേരത്തെ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.