തൃക്കണ് കമ്മ്യൂണിസ്റ്റുകാരെന്ന് സി. പി. ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. സി .പി .ഐ തൃക്കരിപ്പൂർ ലോക്കൽ കമ്മിറ്റി ഓഫീസും പി കുഞ്ഞമ്പു സ്മാരക ഹാളിന്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. വിത്തെടുത്ത് കുത്തി ഭക്ഷിക്കുന്ന നയമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. റെയിൽവേ അടക്കം വിറ്റ് തുലക്കുകയാണ്. കേരളത്തിൽ ഇടതുപക്ഷം ജനഹൃദയങ്ങളിൽ നിറഞ്ഞ പ്രസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ സംഘാടക സമിതി ചെയർമാൻ എം ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഫോട്ടോ അനാഛാദനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, എ .ഐ .ടി .യു. സി ജില്ലാ ജനറൽ സെക്രട്ടറി കെ .വി കൃഷ്ണൻ, മണ്ഡലം സെക്രട്ടറി പി .വിജയകുമാർ, കെ .വി ഗോപാലൻ എന്നിവർ സംസാരിച്ചു.