malabar-kalapam

പയ്യന്നൂർ : മലബാർ കലാപം 100 വർഷം തികയുന്ന വേളയിൽ ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന 100 സെമിനാറുകളോടനുബന്ധിച്ച് പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. ടി .ഗോവിന്ദൻ ഹാളിൽ നടന്ന പരിപാടിയിൽ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് വി. കെ. നിഷാദ് അദ്ധ്യക്ഷത വഹിച്ചു. 'മലബാർ കലാപം - വിവാദങ്ങളും വസ്തുതകളും 'എന്ന വിഷയത്തിൽ എസ്.സതീഷും 'ചരിത്രം എന്ന സമരായുധം ' എന്ന വിഷയത്തിൽ എതിർദിശ എഡിറ്റർ പി .കെ. സുരേഷ്‌കുമാറും പ്രഭാഷണം നടത്തി . സരിൻ ശശി , എ. വി. രഞ്ജിത്ത് , പി. പി. അനീഷ സംസാരിച്ചു .ബ്ലോക്ക് സെക്രട്ടറി ജി .ലിജിത് സ്വാഗതം പറഞ്ഞു .