asokan
ചെറുവത്തൂരിൽ നടന്ന അശോകൻ പെരിങ്ങാരയുടെ 'മന്ത്രവാദം

ചെറുവത്തൂർ : ചെറുവത്തൂർ ടൗണിൽ അപ്രതീക്ഷിതമായി മണി കിലുക്കം കേട്ടപ്പോൾ വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും തെല്ല് അമ്പരപ്പിലായിരുന്നു. ബസ് സ്റ്റാൻഡ് പരിസരത്ത് ചുവന്ന പട്ട് ശരീരത്തിന് കുറുകെ കെട്ടി പൂജാമണി മുഴക്കി കർപ്പൂരം കത്തിച്ച് ആരതി ഉഴിഞ്ഞും തങ്ങളെ അമ്പരപ്പിച്ചയാൾ അശോകൻ പെരിങ്ങാരയാണെന്ന് അറിഞ്ഞപ്പോഴാണ് എല്ലാവരുടേയും അമ്പരപ്പ് മാറിയത്. ദിനംപ്രതിയുടെ എണ്ണവിലക്കയറ്റത്തിലായിരുന്നു ഇക്കുറി പ്രതിഷേധം.

ജനകീയ വിഷയങ്ങളിൽ വ്യത്യസ്ഥമായ രീതിയിൽ പ്രതികരിക്കാറുള്ള അശോകൻ ഭരണാധികാരികൾക്കേറ്റ പിശാച് ബാധ ഒഴിപ്പിക്കാനാണ് പ്രതീകാത്മക പൂജ നടത്തിയത്. നേരത്തെ ചീമേനിയിൽ നിന്ന് കാസർകോട് കളക്ട്രേറ്റുവരെ പിറകോട്ടു നടന്നും മരത്തിൽ പ്രതീകാത്മകമായി തൂങ്ങിയും തലയിൽ അടുപ്പു കൂട്ടിയുമൊക്കെ വ്യത്യസ്ത സംഭവങ്ങളിൽ അശോകൻ പ്രതിഷേധം രേഖപ്പെടുതതിയിുന്നു.

അശോകന്റെ മന്ത്രവാദ പ്രതിഷേധം ഇതിനകം സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്.