jis-joy

കണ്ണൂർ: താവക്കരയിൽ ബൈക്ക് കാറിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. എറണാകുളം മൂക്കന്നൂർ താബോർ പണിക്കശേരി വീട്ടിൽ ഷാജി​യുടെ മകൻ ഗൗതം കൃഷ്ണ (21), താബോർ കാഞ്ഞിരത്തിങ്കൽ ഹൗസിൽ ജോയി​യുടെ മകൻ ജിസ് ജോയി (23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അർദ്ധരാത്രി ഇവർ സഞ്ചരിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് കാറിലും തുടർന്ന് വൈദ്യതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂർ സ്കൈ പാലസ് ഹോട്ടലിലെ ജീവനക്കാരായ ഇവർ ശനിയാഴ്ച അർദ്ധരാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബൈക്കി​ന്റെ സ്റ്റാൻഡ് റോഡിൽ തട്ടി നി​യന്ത്രണം വി​ട്ട് കാറിൽ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഗൗതം കൃഷ്ണയുടെ സംസ്കാരം ഇന്ന് രാവിലെ 9 ന് മൂലേപ്പാറ പൊതുശ്മശാനത്തി​ൽ. ജി​സ് ജോയി​യുടെ സംസ്കാരം ഇന്ന് രാവി​ലെ 10 ന് താബോർ തി​രുകുടുംബ ദേവാലയ സെമിത്തേരിയിൽ.

അജി​തയാണ് ഗൗതം കൃഷ്ണയുടെ മാതാവ്. സഹോദരി: ആതി​ര​. ത്രേസ്യാമ്മയാണ് ജി​സ് ജോയി​യുടെ മാതാവ്. സഹോദരങ്ങൾ: സെബി​, സി​ൻസി​ (ഇരുവരും ദുബായിൽ).